മണിമല: മണിമല സെന്റ്തോമസ് ഹെൽത്ത് സെന്ററിൽ ഹോം കെയർ പദ്ധതി ഉദ്ഘാടനം ചെയ്തു. സെന്റ്തോമസ് ഹെൽത്ത് സെന്ററിൽ നിന്നും ഡോക്ടർ വീട്ടിലെത്തി ചികിൽസിക്കുന്ന ഹോം കെയർ പദ്ധതിയാണ് ഇന്ന് ഉദ്ഘാടനം ചെയ്തത്.
പദ്ധതിയുടെ ഉദ്ഘാടനം മണിമല എസ്.ഐ. ബോബി വർഗീസ് നിർവ്വഹിച്ചു. അസി. ഡയറക്ടർ ഫാ.ജെയിംസ് കുന്നത്ത്, ഫാ. ജോഷി മുപ്പതിൻചിറ, ഫാ. ജോർജ് കൊച്ചുപറമ്പിൽ,ഫാ. ജിൽസ് തടത്തേൽ,ഡോ. സിസ്റ്റർ കുസുമം, ബിജു ജോസഫ്, അഭിലാഷ് ജോർജ്, ജിനോ അലക്സ് തുടങ്ങിയവർ പ്രസംഗിച്ചു.
ആശുപത്രിയിലെത്തി ചികിൽസ നേടാൻ ബുദ്ധിമുട്ടുള്ളവരുടെ വീടുകളിൽ ഡോക്ടറുടെ നേതൃത്വത്തിലുള്ള മെഡിക്കൽ സംഘം എത്തി ചികിൽസ നൽകും. രാവിലെ 10 മുതൽ വൈകിട്ട് 6 വരെ ഹോം കെയർ സേവനം ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്കും ബുക്കിങ്ങിനും: 8606910659