പുതുപ്പള്ളി: പുതുപ്പള്ളി പാറേറ്റ് മാർ ഇവാനിയോസ് ആശുപത്രിയിൽ മാർ സ്ലീവാ മെഡിസിറ്റി പാലായുടെ സഹകരണത്തോടെ ആരംഭിക്കുന്ന സ്പെഷ്യലിറ്റി ക്ലിനിക്കിന്റെ ഉദ്ഘാടനം പാറേറ്റ് മാർ ഇവാനിയോസ് ആശുപത്രിയിൽ വെച്ച് നടന്നു.
ഗ്യാസ്ട്രോഎന്ററോളജി വിഭാഗത്തിലാണ് സ്പെഷ്യലിറ്റി ക്ലിനിക് ആരംഭിച്ചിരിക്കുന്നത്. പുതുപ്പള്ളി പാറേറ്റ് മാർ ഇവാനിയോസ് ആശുപത്രിയിൽ എല്ലാ വ്യാഴാഴ്ചകളിലും ഉച്ചകഴിഞ്ഞ് 4 മുതൽ 6 വരെയാണ് മാർ സ്ലീവാ മെഡിസിറ്റിയിലെ ഗ്യാസ്ട്രോഎന്ററോളജി വിഭാഗം കൺസൾട്ടന്റ് ഡോ. പ്രിജിത് എബ്രഹാമിന്റെ സേവനം ഒരുക്കിയിരിക്കുന്നത്.
രണ്ടു ആശുപത്രികളിലെയും പ്രതിനിധികൾ പങ്കെടുത്ത ചടങ്ങിൽ, മാർ സ്ലീവാ മെഡിസിറ്റി പാലാ ഗ്യാസ്ട്രോഎന്ററോളജി വിഭാഗം കൺസൾട്ടന്റ് ഡോ. പ്രിജിത് എബ്രഹാം ക്ലിനിക്കിന്റെ ഉദ്ഘാടന കർമ്മം നിർവഹിച്ചു. പുതുപ്പള്ളി പാറേറ്റ് മാർ ഇവാനിയോസ് ആശുപത്രി ചീഫ് മെഡിക്കൽ ഓഫീസർ ഡോ. സി പി ജോയ്, അഡ്മിനിസ്ട്രേറ്റർ നൈനാൻ കുര്യൻ എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.