കോട്ടയം: ചെങ്ങളം-അയ്യമാത്ര റോഡിൽ ടിപ്പറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ.പി കെ ജയശ്രീ അറിയിച്ചു.
രാവിലെ എട്ടു മുതൽ 10 വരെയും ഉച്ചകഴിഞ്ഞ് മൂന്നു മുതൽ 6.30 വരെയും ആണ് ടിപ്പർ ലോറികൾക്കും ടിപ്പിംഗ് മെക്കാനിസം ഉപയോഗിച്ച് പ്രവർത്തിക്കുന്ന വാഹനങ്ങൾക്കും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇല്ലിക്കൽ-തിരുവാർപ്പ് ക്ഷേത്രം റോഡ് ഗതാഗത യോഗ്യമാകുന്നതുവരെ നിയന്ത്രണം തുടരുമെന്ന് ജില്ലാ കളക്ടർ പറഞ്ഞു.