ജാഗ്രതയുടെ ആ നിമിഷത്തിനു മോട്ടോർ വാഹന വകുപ്പിന്റെ ആദരം! മെഡിക്കല്‍ കോളേജ് ടാക്‌സി സ്റ്റാന്‍ഡിലെ ഡ്രൈവ്രര്‍ അലക്‌സ് സെബാസ്റ്റ്യനെ മോട്ടോര്‍ വാഹന വകുപ്പ


കോട്ടയം: കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നും തട്ടിക്കൊണ്ടുപോയ കുഞ്ഞിനെ കണ്ടെത്തുന്നതിന് പൊലീസിന് യഥാസമയം വിവരം കൈമാറിയ മെഡിക്കല്‍ കോളേജ് ടാക്‌സി സ്റ്റാന്‍ഡിലെ ഡ്രൈവ്രര്‍ അലക്‌സ് സെബാസ്റ്റ്യനെ മോട്ടോര്‍ വാഹന വകുപ്പ് ആദരിച്ചു.

 

 ജില്ലാ എന്‍ഫോഴ്‌സ്‌മെന്റ് കണ്‍ട്രോള്‍ റൂം ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ കോട്ടയം ആര്‍.ടി.ഒ. പി.ആര്‍. സജീവ് അധ്യക്ഷത വഹിച്ചു. മധ്യ മേഖല-2 ഡെപ്യൂട്ടി ട്രാന്‍സ് പോര്‍ട്ട് കമ്മീഷണര്‍ ഷാജി മാധവന്‍ ഉദ്ഘാടനം നിർവഹിച്ചു. എന്‍ഫോഴ്‌സ്‌മെന്റ് ആര്‍.ടി.ഒ. റ്റോജോ എം. തോമസ് അനുമോദന ഫലകം സമ്മാനിച്ചു. 

ചങ്ങനാശ്ശേരി ജോയിൻറ് ആർടിഒ , കെ ഷിബു പൊന്നാടയണിയിച്ചു. കോട്ടയം ജോയിന്റ് ആർടി ഒ, ഡി ജയരാജ് കാഷ് അവാർഡും നൽകി. കോട്ടയം ജില്ലയിലെ വിവിധ ഓഫീസുകളിലെ മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരും അസിസ്റ്റൻറ് മോട്ടോർ വെഹിക്കിൾസ് ഇൻസ്പെക്ടർമാരും എൻഫോഴ്സ്മെൻറ് സ്ക്വാഡ് ഉദ്യോഗസ്ഥരും ആശംസകൾ അർപ്പിച്ചു. മെഡിക്കല്‍ കോളേജ് ടാക്‌സി സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാരും ചടങ്ങിൽ പങ്കെടുത്തു.