കോട്ടയം: ജില്ലയിൽ കോവിഡ് രോഗബാധിതരുടെ എണ്ണം പ്രതിദിനം ഉയർന്നു വരുന്ന സാഹചര്യത്തിലും ജില്ലയിൽ ആശങ്കാവഹമായ സാഹചര്യമില്ല എന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ.പ്രിയ പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലായി ജില്ലയിൽ രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം ഉയരുകയാണ്. ജില്ലയുടെ ഭൂരിഭാഗം മേഖലകളിലും ഇപ്പോൾ കോവിഡ് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗബാധിതരുടെ എണ്ണത്തിൽ വർധന ഉണ്ടായിട്ടില്ല എന്ന് ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു.
ഇന്നലെ മാത്രം 3091 പേർക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗബാധിതരുടെ എണ്ണത്തിൽ വർധനയില്ല എന്നതിനാൽ കോട്ടയം ജില്ല നിലവിൽ കോവിഡ് തീവ്ര വ്യാപന മേഖലയിൽ ഉൾപ്പെട്ടിട്ടില്ല.