കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കോവിഡ് വ്യാപനം രൂക്ഷമാകുന്നു. മെഡിക്കൽ കോളജ് ആശുപത്രിയിൽ 30 ഡോക്ടർമാർ ഉൾപ്പെടെ 80 ആരോഗ്യ പ്രവർത്തകർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
മെഡിക്കൽ കോളേജിലെ ഡോക്ടർമാർ, നേഴ്‌സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, മറ്റു ജീവനക്കാർ തുടങ്ങിയവരാണ് കോവിഡ് പോസിറ്റീവ് ആയിരിക്കുന്നത്. കഴിഞ്ഞ ദിവസം മെഡിക്കൽ കോളേജ് ഹൃദയ ശസ്ത്രക്രിയ മേധാവിയുൾപ്പടെ 14 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഇതോടെ മെഡിക്കൽ കോളേജ് ആശുപത്രിയുടെ പ്രവർത്തനം പ്രതിസന്ധിയിലായിരിക്കുകയാണ്. ആശുപത്രിയിൽ ഇനി അടിയന്തര ശസ്ത്രക്രിയകൾ മാത്രമാകും നടത്തുക.