കോവിഡ് വ്യാപനം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ കർശന നിയന്ത്രണങ്ങൾ, സന്ദർശകർക്ക് വിലക്ക്.


കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ ഡോക്ടർമാരടക്കം ആരോഗ്യ പ്രവർത്തകർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചതോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.

ആശുപത്രിയിൽ സന്ദർശകർക്ക് വിലക്ക് ഏർപ്പെടുത്തി. വാർഡുകളിൽ സന്ദർശനം വിലക്കി. രോഗികൾക്കൊപ്പം ഒരാളെ മാത്രമായിരിക്കും കൂട്ടിരിക്കാൻ അനുവദിക്കുക. രണ്ടാമതൊരാൾക്ക് കൂടി കൂട്ടിരിക്കണമെങ്കിൽ ഡോക്ടർമാരുടെ രേഖമൂലമുള്ള അനുവാദം വാങ്ങണം.

ഓ പി യിലെ തിരക്ക് ഒഴിവാക്കാൻ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ആശുപത്രി പരിസരത്ത് ആളുകൾ കൂട്ടം കൂടാൻ അനുവദിക്കില്ല. അടിയന്തിര സ്വഭാവമുള്ള രോഗികൾക്ക് മാത്രമേ മെഡിക്കൽ കോളേജിൽ ചികിത്സ അനുവദിക്കൂ. മറ്റു രോഗബാധിതർ അടുത്തുള്ള ആശുപത്രികളിൽ ചികിത്സ തേടേണ്ടതാണെന്നും മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചു.