കോട്ടയത്ത് കോളേജ് വിദ്യാർത്ഥിയെ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.


കോട്ടയം: കോട്ടയത്ത് കോളേജ് വിദ്യാർത്ഥിയെ ഹോസ്റ്റലിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

കോട്ടയം നാട്ടകം ഗവണ്മെന്റ് കോളേജിലെ വിദ്യാർത്ഥിയും കാഞ്ഞിരപ്പള്ളി സ്വദേശിയുമായ ആകാശ് വിനോദ്(20)നെയാണ് കോളേജിന് സമീപത്തെ സ്വകാര്യ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം ഉണ്ടായത്.

മുറിയിൽ ഒപ്പമുണ്ടായിരുന്ന വിദ്യാർത്ഥികൾ ഭക്ഷണം കഴിച്ചു തിരികെയെത്തിയപ്പോഴാണ് ആകാശിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ഇവർ വിവരം ഹോസ്റ്റലിന്റെ കെയർ ടേക്കറെ വിവരമറിയിക്കുകയും ഉടനെ തന്നെ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. നാട്ടകം ഗവണ്മെന്റ് കോളേജിലെ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥിയായിരുന്നു ആകാശ്. ചിങ്ങവനം പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.