കോട്ടയം: ജില്ലാ വനിതാ ശിശു വികസന ഓഫീസും മഹിളാ ശക്തി കേന്ദ്രയും സംയുകതമായി ഗവണ്മെന്റ് മഹിളാ മഹിളാ മന്ദിരത്തിലെ താമസക്കാർക്കായി ജീവിത നൈപുണ്യ പരിശീലന പരിപാടിയായ യു - ടേൺ സംഘടിപ്പിച്ചു.
വെള്ളിയാഴ്ച്ച രാവിലെ 11 മണിക്ക് നടന്ന പരിപാടി കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നയന ബിജു ഉദ്ഘാടനം ചെയ്തു. ജില്ലാ വനിത പ്രൊട്ടക്ഷൻ ഓഫീസർ അംബിക .എൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ജിഷ അജയൻ പരിപാടിക്ക് ആശംസകൾ നേർന്നു.
ലോകാരോഗ്യ സംഘടന നിർദേശിച്ചിട്ടുള്ള 10 ജീവിത നൈപുണ്ണ്യങ്ങൾ 10 ദിവസങ്ങളിലായി ഇടവേളകളിട്ട് ആണ് ക്ലാസ്സുകൾ നടത്തുന്നത്. പ്രശസ്ത ലൈഫ് സ്കിൽ പരിശീലക ബബിതയാണ് ക്ലാസ്സ്കൾക്ക് നേതൃത്വം നൽകുന്നത്.