ഈരാറ്റുപേട്ടയിൽ ടൈൽ വ്യാപാര കേന്ദ്രത്തിനു തീ പിടിച്ചു.


ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിൽ ടൈൽ വ്യാപാര കേന്ദ്രത്തിനു തീ പിടിച്ചു. ഈരാറ്റുപേട്ട-പാലാ റോഡിൽ അരുവിത്തുറ കോളേജ് ജംക്ഷനിൽ പ്രവർത്തിക്കുന്ന ടൈൽ വ്യാപാര കേന്ദ്രത്തിനാണ് തീ പിടിച്ചിരിക്കുന്നത്.

ഇന്ന് ഉച്ചക്ക് ഒരു മണിയോടെയാണ് കടയ്ക്കുള്ളിൽ തീ പടർന്നു പിടിച്ചത്. ഈരാറ്റുപേട്ടയിൽ നിന്നും പാലായിൽ നിന്നും അഗ്നിരക്ഷാ സേനയെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. തീ പിടിത്തത്തിനുള്ള കാരണം കണ്ടെത്താനായിട്ടില്ല.