മണിമല: മണിമലയിൽ നിയന്ത്രണംവിട്ട ഓട്ടോയും ഇരുചക്ര വാഹനവും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന 3 വയസ്സുകാരി മരിച്ചു.
മുക്കട ചെന്നാമറ്റം കൃതിക അജേഷ് (3) ആണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരണത്തിനു കീഴടങ്ങിയത്. ജനുവരി 6 നു വൈകിട്ട് 7 മണിയോടെ മണിമല കരിക്കാട്ടൂർ ആഞ്ഞിലിമൂട്ടിൽ വെച്ചാണ് അപകടം ഉണ്ടായത്.
നിയന്ത്രണംവിട്ട ഓട്ടോ സ്‌കൂട്ടറിലിടിച്ച ശേഷം നിർത്താതെ പോകുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കൃതികയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.