ബില്ലടയ്ക്കാൻ ഓൺലൈൻ സൗകര്യവുമായി കാരിത്താസ് ആശുപത്രി! ക്യൂവിൽ നിന്ന് സമയം കളയാതെ ഒറ്റ ക്ലിക്കിൽ ലോകത്ത് എവിടെ നിന്നും പണമടയ്ക്കാം കാരിത്താസ് സി പെയിലൂ


കോട്ടയം: ആതുരസേവന രംഗത്ത് സാങ്കേതികവിദ്യയുടെ പുത്തൻ ചുവടു പിടിച്ചു കോട്ടയം കാരിത്താസ് ആശുപത്രി. ആശുപത്രി ബില്ലുകൾ വളരെ വേഗത്തിൽ ഓൺലൈനായി അടയ്ക്കാനുള്ള സൗകര്യമൊരുക്കുകയാണ് കോട്ടയം കാരിത്താസ് ആശുപത്രി.

ആശുപത്രിയിൽ അഡ്മിറ്റായി ചികിത്സ തേടുന്നവർക്ക് അവരുടെ ബില്ലടയ്ക്കാൻ ഓൺലൈൻ സൗകര്യവുമായി സി പെ അവതരിപ്പിച്ചു കാരിത്താസ് ആശുപത്രി. ക്യൂവിൽ നിന്ന് സമയം കളയാതെ മൊബൈൽ ഫോണിൽ ലഭിക്കുന്ന പെയ്മെന്റ് ലിങ്ക് ഓപൺ ചെയ്ത് ഒറ്റ ക്ലിക്കിൽ ലോകത്ത് എവിടെ നിന്നും ആർക്കും ഐ പി ബില്ലുകൾ എപ്പോൾ  വേണമെങ്കിലും അടയ്ക്കാം എന്നതാണ് സി പെയുടെ സവിശേഷത.

വിവിധ പേയ്‌മെന്റ് ആപ്പ്ളിക്കേഷനുകളും ബാങ്കിങ് ആപ്പുകളുമുപയോഗിച്ച് സി പെയിലൂടെ പണമടയ്ക്കാവുന്നതാണ്. ഈ സൗകര്യം കാരിത്താസ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന രോഗബാധിതർക്കോ ബന്ധുക്കൾക്കോ അവരുടെ മുറിയിൽ നിന്ന് തന്നെ ഓൺലൈനായി അവരുടെ ഐ പി ബില്ലുകൾ കാണാനും അടയ്ക്കാനും സഹായിക്കുന്നതായും ഇതിലൂടെ ഡിസ്ചാർജ് പ്രക്രിയ വേഗത്തിലാക്കുന്നതായും ആശുപത്രി ഡയറക്ടർ റവ.ഡോ. ബിനു കുന്നത്ത് പറഞ്ഞു.