കോട്ടയം: കോവിഡ് വ്യാപനത്തെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ഹൗസ് സർജൻമാരുടെ ക്വാർട്ടേഴ്സ്, എരുമേലി ദേവസ്വം ബോർഡ് സ്‌കൂൾ എന്നിവ ഇൻസ്റ്റിറ്റിയൂഷണൽ ക്ലസ്റ്ററായി പ്രഖ്യാപിച്ചു.
ആർപ്പൂക്കര ഗ്രാമ പഞ്ചായത്തിലെ മെഡിക്കൽ കോളജ് മെൻ ഹൗസ് സർജൻമാരുടെ ക്വാർട്ടേഴ്സ്, എരുമേലി ഗ്രാമ പഞ്ചായത്തിലെ ഇരുപതാം വാർഡിലെ ദേവസ്വം ബോർഡ് സ്‌കൂൾ എന്നിവ ഇൻസ്റ്റിറ്റിയൂഷണൽ ക്ലസ്റ്ററായും താൽക്കാലിക ഡൊമിസിലിയറി കെയർ സെന്ററായും പ്രഖ്യാപിച്ച് ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ ഉത്തരവിറക്കി.
ക്ലസ്റ്റർ നിയന്ത്രണ നടപടികൾ സ്വീകരിക്കുന്നതിന് ജില്ലാ മെഡിക്കൽ ഓഫീസറെ (ആരോഗ്യം) ചുമതലപ്പെടുത്തിയതായും ജില്ലാ കളക്ടർ പറഞ്ഞു.