ആന്റോ ആന്റണി എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു.


പത്തനംതിട്ട: ആന്റോ ആന്റണി എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിലാണ് എം പി ക്ക് കോവിഡ് സ്ഥിരീകരിച്ചത്. അടുത്ത ഒരാഴ്ചത്തേക്കുള്ള എല്ലാ ഔദ്യോഗിക പരിപാടികളും റദ്ദ് ചെയ്തതായി എം പി അറിയിച്ചു. ആന്റോ ആന്റണിയെ തിരുവല്ല ബിലീവേഴ്സ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.