കോട്ടയം: ക്രിസ്മസ്-പുതുവത്സര ബമ്പറിന്റെ ഇന്ന് നടന്ന നറുക്കെടുപ്പിൽ ഒന്നാം സമ്മാനം 12 കോടി കോട്ടയം ജില്ലയിൽ വിറ്റ ടിക്കറ്റിന് ലഭിച്ചു. കോട്ടയം ബെൻസ് ഏജൻസിയിൽ നിന്നും തിരുനക്കര പ്രൈവറ്റ് ബസ് സ്റ്റാൻഡിനു എതിർ വശം പ്രവർത്തിക്കുന്ന ശ്രീകൃഷ്ണ ലോട്ടറി ഏജൻസി ഉടമ മനീഷ് വിൽപ്പന നടത്തിയ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചിരിക്കുന്നത്. സമ്മാനാർഹമായ ടിക്കറ്റ് റീട്ടെയിൽ വിൽപ്പന നടത്തിയത് കോട്ടയം കുടയം പടി സ്വദേശിയായ വിൽപ്പനക്കാരനാണ്.
ക്രിസ്മസ്-പുതുവത്സര ബമ്പർ: ഒന്നാം സമ്മാനം 12 കോടി കോട്ടയം ജില്ലയിൽ.