കോവിഡ് പ്രതിരോധ വാക്സിൻ: രണ്ടു ഡോസുമെടുത്ത് 84.22 ശതമാനം പേർ, 99.13 ശതമാനം പേരും ഒന്നാംഡോസ് വാക്‌സിൻ സ്വീകരിച്ചു, ജില്ലയിൽ കരുതൽ വാക്‌സിൻ സ്വീകരിച്ചത്


കോട്ടയം: ജില്ലയിൽ മുതിർന്നവരിൽ 84.22 ശതമാനം പേരും രണ്ടു ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചു. 99.13 ശതമാനം പേർ ആദ്യഡോസ് കോവിഡ് വാക്‌സിനെടുത്തു. 15,48,537 പേർ ഒന്നാംഡോസും 13,15,592 പേർ രണ്ടാം ഡോസും സ്വീകരിച്ചു. 23166 പേർ കരുതൽ വാക്‌സിൻ സ്വീകരിച്ചിട്ടുണ്ട്. രണ്ടാം ഡോസ് സ്വീകരിച്ച് ഒമ്പതു മാസത്തിനുശേഷമാണ് കരുതൽ ഡോസ് സ്വീകരിക്കാൻ കഴിയുക. 2,02,210 ഡോസ് കോവിഷീൽഡ് വാക്‌സിനും 42,885 ഡോസ് കൊവാക്‌സിനും ജില്ലയിൽ സ്‌റ്റോക്കുണ്ട്. 15,62,022 മുതിർന്നവർ കോവിഡ് വാക്‌സിൻ സ്വീകരിക്കാൻ അർഹരാണെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്ക്. ഇതിൽ 15,48,537 പേരും വാക്‌സിൻ സ്വീകരിച്ചു കഴിഞ്ഞു.