വൈക്കം വെച്ചൂർ റോഡിന്റെ അറ്റകുറ്റപണികൾക്കായി കിഫ്ബി 23 ലക്ഷം രൂപ അനുവദിച്ചു; സി കെ ആശ.


വൈക്കം: വൈക്കം വെച്ചൂർ റോഡിന്റെ അറ്റകുറ്റപണികൾക്കായി കിഫ്ബി 23 ലക്ഷം രൂപ അനുവദിച്ചതായി വൈക്കം എംഎൽഎ സി കെ ആശ പറഞ്ഞു.

 

 തിരുവല്ലയിൽ ഉള്ള കെആർഎഫ്ബി ഓഫീസിൽ നിന്നും ടെണ്ടർ ഉൾപ്പെടെയുള്ള  തുടർനടപടികൾ അടിയന്തരമായി പൂർത്തിയാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട് എന്നും എംഎൽഎ പറഞ്ഞു.  കല്ലറ വെച്ചൂർ റോഡിന്റെ ടെൻഡർ നടപടികൾ ഇതിനകം പൂർത്തിയായതായും ഇരു റോഡുകളുടേയും അറ്റകുറ്റപ്പണികൾ എത്രയും വേഗം പൂർത്തിയാക്കുവാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും സി കെ ആശ എംഎൽഎ പറഞ്ഞു.