ശബരിമല വിമാനത്താവളം: കേരളത്തിന്റെ അപേക്ഷ തള്ളിക്കളഞ്ഞിട്ടില്ല; കേന്ദ്ര വ്യോമയാന മന്ത്രി.


കോട്ടയം: എരുമേലിയിൽ നിർമ്മിക്കാൻ ഉദ്ദേശിക്കുന്ന നിർദ്ദിഷ്ട ശബരിമല വിമാനത്താവളത്തിന് അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേരളം നൽകിയ അപേക്ഷ തള്ളിക്കളഞ്ഞിട്ടില്ലെന്നു  കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിധ്യ സിന്ധ്യ അറിയിച്ചതായി ആന്റോ ആന്റണി എംപി പറഞ്ഞു.

 

 കേരളം  നൽകിയ അപേക്ഷയിൽ വന്ന കുറവുകൾ പരിഹരിച്ച് വീണ്ടും അപേക്ഷിച്ചാൽ പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞതായി ആന്റോ ആന്റണി എംപി പറഞ്ഞു. കേരള വിമാന യാത്രക്കാരിൽ 33 ശതമാനം യാത്രക്കാർ ഈ നിർദ്ദിഷ്ഠ വിമാനത്താവളത്തിന് 30 കിലോമീറ്റർ ദൂര പരിധിയിലാണ്. വർഷംതോറും ശബരിമലയിലെത്തുന്ന  കോടിക്കണക്കിനു  തീർഥാടകർക്കും പ്രവാസികൾക്കും ഈ വിമാനത്താവളം ഏറെ സൗകര്യപ്രദമാണ്. വലിയ വിമാനങ്ങൾ ഇറങ്ങുവാൻ കഴിയും വിധം റൺവേ നിർമ്മിക്കുവാൻ ഇവിടെ കഴിയുമെന്നും  മന്ത്രിയെ  അറിയിച്ചതായി എംപി പറഞ്ഞു. ആദ്യം നൽകിയ റിപ്പോർട്ടിലെ സാങ്കേതിക പിഴവുകൾ പരിഹരിച്ച് നൽകിയാൽ എരുമേലി വിമാനത്താവളം പുനരാലോചിക്കുവാൻ കഴിയുമെന്നും കേന്ദ്ര വ്യോമയാന വകുപ്പ് മന്ത്രി ജ്യോതിരാദിധ്യ സിന്ധ്യ ഉറപ്പുനൽകിയതായും എംപി ആന്റോ ആന്റണി പറഞ്ഞു.