കോട്ടയം: സ്ത്രീകൾക്കെതിരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾക്കെതിരെ രാത്രി നടത്തം ''പെൺമയ്‌ക്കൊപ്പം" കോട്ടയം ഗാന്ധി സ്വകയറിൽ സംഘടിപ്പിച്ചു.
കോട്ടയം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ രാത്രി 8 മണിക്ക് കോട്ടയം ഗാന്ധി സ്വകയറിൽ നിന്നുമാണ് രാത്രി നടത്തം സംഘടിപ്പിച്ചത്. ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ് ഉത്‌ഘാടനം ചെയ്തു. തിരുനക്കര ഗാന്ധി സ്വകയറിൽ നിന്നും ആരംഭിച്ച രാത്രി നടത്തം കോട്ടയം നഗരം ചുറ്റി ഗാന്ധി സ്വകയറിൽ സമാപിച്ചു.
സ്ത്രീകൾക്കെതിരെ വർദ്ധിച്ചുവരുന്ന അതിക്രമങ്ങൾക്കെതിരെ കെപിസിസി യുടെ നിർദേശ പ്രകാരമാണ് കോട്ടയം ജില്ലാ കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാത്രി നടത്തം സംഘടിപ്പിച്ചത്. മഹിളാ കോൺഗ്രസ്സ് ജില്ലാ പ്രസിഡന്റ് ശോഭ സലിമോൻ, കോട്ടയം നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, മഹിളാ ജനപ്രതിനിധികൾ, മഹിളാ കോൺഗ്രസ്, യൂത്ത് കോൺഗ്രസ്,കെ എസ് യു തുടങ്ങിയ സംഘടനകളിലെ മഹിളാ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.