വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെഅഷ്ടമി ഉത്സവത്തോടനുബന്ധിച്ചുള്ള ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമി നാളെ. നാളെ പുലർച്ചെ 04:30 മുതലാണ് അഷ്ടമി ദർശനം ആരംഭിക്കുന്നത്.
അഷ്ടമി ദര്ശനത്തിനോടനുബന്ധിച്ചുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. ദർശനത്തിനു എത്തുന്നവർ ക്ഷേത്രത്തിന്റെ വടക്ക്,കിഴക്ക് ഗോപുരം വഴി ദർശനത്തിനായി പ്രവേശിക്കുകയും തിരികെ പടിഞ്ഞാറ്,തെക്ക് ഗോപുരം വഴി തിരികെ ഇറങ്ങുകയും ചെയ്യണം.
കോവിഡ് പ്രതിരോധ മാർഗ്ഗനിർദ്ദേശങ്ങൾ പൂർണ്ണമായും പാലിച്ചാണ് അഷ്ടമി ദർശന ചടങ്ങുകൾ നടത്തുന്നത്. ദർശനത്തിനായി എത്തുന്നവർ കോവിഡ് പ്രതിരോധ മാർഗ്ഗനിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കണമെന്നും ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. ഒരു സമയം 200 പേർക്ക് മാത്രമാണ് നാലമ്പലത്തിൽ പ്രവേശനം അനുവദിച്ചിരിക്കുന്നത്. നാളെ രാത്രി 11 മണിക്ക് അഷ്ടമി വിളക്ക് ആരംഭിക്കും. വൈക്കത്തഷ്ടമി ഉത്സവവുമായി ബന്ധപ്പെട്ട നാളെ വൈക്കം താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു.