പ്രളയദുരിതത്തിലായ വ്യാപാരികൾക്ക് കൈത്താങ്ങായി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി.


മണിമല: പ്രളയം മൂലം ദുരിതത്തിലായ മണിമല വ്യാപാരി വ്യവസായി ഏകോപന സമിതിയിലെ അംഗങ്ങൾക്ക് സൗജന്യമായി പ്രിവില്ലേജ് കാർഡ് നൽകി ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി.

പൊന്തൻപുഴ,കറിക്കാട്ടൂർ,മൂങ്ങാനി,കടയനിക്കാട് പ്രദേശങ്ങളിലെ 500 വ്യാപാരികൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും ഒരു വർഷത്തേയ്ക്ക് പ്രയോജനം ലഭിക്കും. ചെത്തിപ്പുഴ സെന്റ്തോമസ് ആശുപത്രിയിലും മണിമല സെന്റ്തോമസ് ഹെൽത്ത് സെന്ററിലും പ്രിവില്ലേജ് കാർഡ് സ്വീകരിക്കും.

പത്തുശതമാനം മുതൽ 50 ശതമാനം വരെ വിവിധ വിഭാഗങ്ങളിൽ ഡിസ്കൗണ്ട് ലഭിക്കും. മണിമല സെന്റ് തോമസ് ഹെൽത്ത് സെന്ററിൽ നടന്ന ചടങ്ങിൽ ഡയറക്ടർ ഫാ. തോമസ് മംഗലത്ത്, ഫാ. ജിയോ, കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി മണിമല യൂണിറ്റ്  പ്രസിഡന്റ് ജോയിസ് കൊച്ചുമുറിയിൽ, ജനറൽ സെക്രട്ടറി ഷിയാസ് വണ്ടാനം, മണിമല സെന്റ് തോമസ് ഹെൽത്ത് സെന്ററിലെ ഡോക്ടർ സി. കുസുമം, ഡോക്ടർ അലീന, മാനേജർ ബിജു മാത്യു,പിആർഓ മാനേജർ പോൾ മാത്യു, ജിപിആർ മാനേജർ അഭിലാഷ് ജോർജ്, ജിൻസൺ മാത്യു,ജിനോ അലക്സ്,തോമസ് മാത്യു എന്നിവർ പ്രസംഗിച്ചു.