പൊൻകുന്നത്ത് ബസ്സ്‌ സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന കെഎസ്ആർടിസി ബസ്സ്‌ സമീപത്തെ വീട്ടിലേക്ക് ഇടിച്ചു കയറി.


പൊൻകുന്നം: പൊൻകുന്നത്ത് ബസ്സ്‌ സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന കെഎസ്ആർടിസി ബസ്സ്‌ തനിയെ ഉരുണ്ട് സമീപത്തെ വീട്ടിലേക്ക് ഇടിച്ചു കയറി. പൊൻകുന്നം കെഎസ്ആർടിസി ബസ്സ് സ്റ്റാൻഡിൽ ഇന്ന് രാത്രിയായിരുന്നു സംഭവം. നിയന്ത്രണംവിട്ട ബസ്സ്‌ സ്റ്റാൻഡിന്റെ എതിർവശമുള്ള വീട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇതിനു മുൻപും സമാനമായ സംഭവം ഉണ്ടായിട്ടുള്ളതായി നാട്ടുകാർ പറഞ്ഞു. അപകടത്തിൽ ആർക്കും പരിക്കില്ല എന്നാണ് പ്രാഥമിക വിവരം. ട്രിപ്പ് കഴിഞ്ഞു സ്റ്റാൻഡിൽ പാർക്ക് ചെയ്തിരുന്ന ബസ്സാണ് തനിയെ ഉരുണ്ടു വാഹനങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്ന പാലാ പൊൻകുന്നം റോഡ് മുറിച്ചു കടന്ന് എതിർവശത്തെ വീട്ടിലേക്ക് ഇടിച്ചു കയറിയത്.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.