ദീപാവലി ആഘോഷമാക്കാൻ മലക്കപ്പാറ ജംഗിൾ സഫാരിയുമായി പാലാ കെഎസ്ആർടിസി.


പാലാ: ദീപാവലി ആഘോഷമാക്കാൻ കുടുംബത്തോടൊപ്പം ഒരു ദിവസത്തെ വിനോദ സഞ്ചാര യാത്രയുമായി പാലാ കെഎസ്ആർടിസി. ദീപാവലി ദിനത്തിൽ മലക്കപ്പാറ ജംഗിൾ സഫാരി സ്‌പെഷ്യൽ ട്രിപ്പ് ഒരുക്കി പാലാ കെഎസ്ആർടിസി.

 

 പാലായിൽ നിന്നും മലക്കപ്പാറയ്ക്കുള്ള ആദ്യ ട്രിപ്പ് കഴിഞ്ഞ ഞായറാഴ്ച്ച നടന്നു. സഞ്ചാരികൾ ആവേശത്തോടെയാണ് യാത്രയെ സ്വീകരിച്ചത്. മികച്ച പിന്തുണയാണ് ലഭിച്ചതെന്ന് കെഎസ്ആർടിസി അധികൃതരും പറഞ്ഞു. യാത്ര കഴിഞ്ഞെത്തിയവർ നിരവധി ആവേശക്കുറിപ്പുകളാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചിരിക്കുന്നത്. അഞ്ചിലധികം പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചു വിസ്മയ കാഴ്ച്ചകൾ ആസ്വദിച്ചു തിരികെയെത്താവുന്ന ഒരു ദിവസത്തെ ഉല്ലാസയാത്രയാണ് കെ എസ് ആർ ടി സി ഒരുക്കുന്നത്. എല്ലാ ഞായറാഴ്ചകളിലും പാലാ കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നും സർവ്വീസ് നടത്തും. അതിരപ്പള്ളി, വാഴച്ചാൽ, ഷോളയാർ, വഴി മലക്കപ്പാറയ്ക്കാണ് പ്രത്യേക വിനോദയാത്രാ സർവ്വീസ് നടത്തുന്നത്. യാത്രയ്ക്കായി ആഗ്രഹിക്കുന്നവർ മുൻകൂട്ടി സീറ്റുകൾ ബുക്ക് ചെയ്യണം. 2 x 2 സീറ്റുകളും എയർ സസ്പെൻഷനും ഉള്ള ഡീലക്സ് ബസ് അണ് ഇതിനായി ഉപയോഗിക്കുന്നത്. 522 രൂപയാണ് ടിക്കറ്റ് നിരക്ക്. വെള്ളച്ചാട്ടങ്ങളുടെ ഭംഗിയും മഴക്കാടുകളുടെ കുളിർമ്മയും പുൽമേടുകളിൽ മേയുന്ന സഹ്യൻ്റെ മക്കളേയും കാണാനും അവിസ്മരണീയ വിസ്മയ കാഴ്ച്ചകൾ അനുഭവിച്ചും മലക്കപ്പറയിലെത്താം. തേയിലത്തോട്ടങ്ങളിൽ മഞ്ഞ് പെയ്യുന്ന മനസ്സിനേ കുളിർപ്പിക്കുന്ന കാഴ്ച്ചകൾ കണ്ടാസ്വദിക്കാം. 

കൂടുതൽ വിവരങ്ങൾക്ക് :

KSRTC പാലാ Ph: 04822 212250 

Mob: രഞ്ജിത്: 8921531106