കോട്ടയത്ത് നിയന്ത്രണംവിട്ട കാർ ഹോട്ടലിലേക്ക് ഇടിച്ചു കയറി, ഉറങ്ങിക്കിടന്ന ജീവനക്കാർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.


കോട്ടയം: കോട്ടയത്ത് നിയന്ത്രണംവിട്ട കാർ ഹോട്ടലിലേക്ക് ഇടിച്ചു കയറി. കോട്ടയം അതിരമ്പുഴയിലാണ് നിയന്ത്രണംവിട്ട കാർ ഹോട്ടലിനുള്ളിലേക്ക് ഇടിച്ചു കയറിയത്.

 

 അപകടത്തിൽ ആർക്കും പരിക്കില്ല. അതേസമയം ഹോട്ടലിനുള്ളിൽ ഉറങ്ങിക്കിടന്നിരുന്ന ജീവനക്കാർ അപകടത്തിൽ നിന്നും രക്ഷപെട്ടത് തലനാരിഴയ്ക്കാണ്. ഹോട്ടലിന്റെ ഷട്ടർ തകർത്താണ് കാർ അകത്തേക്ക് ഇടിച്ചു കയറിയത്. കാറിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. ഹോട്ടലിനും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.