വൃശ്ചിക പുലരിയിൽ ഭക്തിസാന്ദ്രമായി വൈക്കത്തഷ്ടമി.


വൈക്കം: വൈക്കം മഹാദേവ ക്ഷേത്രത്തിലെഅഷ്ടമി ഉത്സവത്തോടനുബന്ധിച്ചുള്ള ചരിത്ര പ്രസിദ്ധമായ വൈക്കത്തഷ്ടമി ഭക്തിസാന്ദ്രമായി.

നൂറുകണക്കിന് ഭക്തരാണ് രാവിലെ തന്നെ ദർശനത്തിനായി എത്തിയത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം ആഘോഷ പരിപാടികൾ ഒഴിവാക്കി ചടങ്ങുകൾ മാത്രമാണ് നടത്തിയത്. കോവിഡ് പ്രതിരോധ മാർഗ്ഗനിർദ്ദേശങ്ങൾ പൂർണ്ണമായും പാലിച്ചാണ് അഷ്ടമി ദർശനം ഒരുക്കിയത്. പുലർച്ചെ 04:30 മുതലാണ് അഷ്ടമി ദർശനം ആരംഭിച്ചത്. ഒരു സമയം 200 പേർക്ക് മാത്രമാണ് നാലമ്പലത്തിൽ പ്രവേശനം അനുവദിച്ചിരിക്കുന്നത്.