കോട്ടയം: കോട്ടയം ചിങ്ങവനം എഫ്സിഐയിലെ ഉദ്യോഗസ്ഥയെ ഗോഡൗണിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.
ചിങ്ങവനം എഫ്സിഐയിലെ ക്വാളിറ്റി കൺട്രോളറും മൂവാറ്റുപുഴ വെള്ളൂർകുന്നം വില്ലേജ് ഓഫിസിലെ ഫീൽഡ് ഓഫിസർ കടുത്തുരുത്തി പൂഴിക്കോൽ രാജ്ഭവൻ ബിനുരാജിന്റെ ഭാര്യയുമായ എം എസ് നയന(32) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ജോലി സമയം കഴിഞ്ഞിട്ടും വീട്ടിൽ എത്താതിരുന്നതിനെ തുടർന്നാണ് വീട്ടുകാർ ജോലി സ്ഥലത്തെ സെക്യൂരിറ്റിയെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ രാത്രി ഏഴരയോടെ ഗോഡൗണിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ. പോസ്റ്റ് മോർട്ടം നടപടികൾക്ക് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.