ദേശീയപാതയിൽ മുണ്ടക്കയം വളഞ്ഞങ്ങാനത്ത് കാർ അഗ്നിക്കിരയായി, യാത്രികർ രക്ഷപ്പെട്ടത് അത്ഭുതകരമായി.


മുണ്ടക്കയം: ദേശീയപാതയിൽ മുണ്ടക്കയം വളഞ്ഞങ്ങാനത്ത് കാർ അഗ്നിക്കിരയായി. കൊല്ലം തേനി ദേശീയ പാതയിൽ മുണ്ടക്കയം കുട്ടിക്കാനം റോഡിൽ വളഞ്ഞങ്ങാനത്ത് ആണ് അപകടം ഉണ്ടായത്.

വാഹനത്തിൽ നിന്നും പുക ഉയരുന്നത് കണ്ടതോടെ യാത്രികർ വാഹനം നിർത്തി പുറത്തിറങ്ങുകയായിരുന്നു. അഗ്നി രക്ഷാ സേനയെത്തി തീ അണച്ചു. അപകടത്തെ തുടർന്ന് ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.