നെടുംകുന്നത്ത് വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്ക് രാത്രിയുടെ മറവിൽ സാമൂഹ്യ വിരുദ്ധർ അഗ്നിക്കിരയാക്കി.


നെടുംകുന്നം: നെടുംകുന്നത്ത് വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന ബൈക്ക് രാത്രിയുടെ മറവിൽ സാമൂഹ്യ വിരുദ്ധർ അഗ്നിക്കിരയാക്കി. നെടുംകുന്നം ചേലക്കൊമ്പിൽ ചേറ്റുതടം അനീഷിന്റെ ബൈക്ക് ആണ് കഴിഞ്ഞ ദിവസം രാത്രി സാമൂഹ്യ വിരുദ്ധർ അഗ്നിക്കിരയാക്കിയത്. കഴിഞ്ഞ വ്യാഴാഴ്ച പുലർച്ചെ ആണ് സംഭവം. ശബ്ദം കേട്ട് അനീഷ് വീടിന് പുറത്തിറങ്ങിയപ്പോഴേക്കും വാഹനം പൂർണ്ണമായും കത്തി നശിച്ചിരുന്നു. ഇതിനു മുൻപും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് എന്ന് അനീഷ് പറഞ്ഞു. സംഭവത്തിൽ അനീഷ് കറുകച്ചാൽ പോലീസിൽ പരാതി നൽകി.