അപകടം പതിവായി കോട്ടയം-എറണാകുളം റോഡിലെ പുളിന്തറ മേഖല, ബൈക്കും ദോസ്ത് വാനും കൂട്ടിയിടിച്ച് ഇരുചക്ര വാഹന യാത്രികന് പരിക്ക്.


കുറുപ്പന്തറ: അപകടം പതിവായി കോട്ടയം-എറണാകുളം റോഡിലെ പുളിന്തറ മേഖല. ഇന്ന് രാവിലെ ഏട്ടരയോടെ ബൈക്കും ദോസ്ത് വാനും കൂട്ടിയിടിച്ച് ഇരുചക്ര വാഹന യാത്രികന് പരിക്കേറ്റു. പുളിന്തറ കവലയിൽ ഇന്ന് രാവിലെയായിരുന്നു അപകടം. അപകടത്തിൽ പരിക്കേറ്റ ബൈക്ക് യാത്രികനെ മുട്ടുച്ചിറയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പുളിന്തറ മേഖലയിൽ ഇപ്പോൾ അപകടം പതിവായിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് പുളിന്തറ വളവിൽ കണ്ടെയിനർ ലോറി മറിഞ്ഞു അപകടം ഉണ്ടായത്. അപകടത്തിൽ ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു. മറ്റൊരു ലോറിയും കഴിഞ്ഞ ദിവസം നിയന്ത്രണംവിട്ടു മതിലിൽ ഇടിച്ച് അപകടം സംഭവിച്ചിരുന്നു.