തിരുവനന്തപുരം: ദക്ഷിണാഫ്രിക്കയിൽ കണ്ടെത്തിയ ഒമൈക്രോണ്‍ കോവിഡ് വകഭേതത്തിന്റെ പശ്ചാത്താലത്തിൽ രാജ്യത്ത് എല്ലാ സംസ്ഥാനങ്ങൾക്കും ജാഗ്രതാ നിർദ്ദേശം നൽകി കേന്ദ്ര ആരോഗ്യ മന്ത്രാലയം.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ജാഗ്രതാ നിർദ്ദേശം ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോർജ് പറഞ്ഞു. സംസ്ഥാനത്ത് അതീവ ജാഗ്രത പുലർത്തുന്നുണ്ടെന്നും ആരോഗ്യ മന്ത്രി പറഞ്ഞു. നിലവിൽ കോവിഡിന്റെ പുതിയ വകഭേതം സംസ്ഥാനത്ത് കണ്ടെത്തിയിട്ടില്ല. വിമാനത്തവളങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. സാമൂഹിക അകലം പാലിക്കുകയും മാസ്ക് ധരിക്കുകയും ചെയ്യുന്നതിലും സാനിറ്റയ്സർ ഉപയോഗിക്കുന്നതിലും വീഴ്ച വരുത്തരുതെന്നു ആരോഗ്യ മന്ത്രി പറഞ്ഞു.