മൊബൈൽ ഫോണിന്റെ അമിത ഉപയോഗം വിലക്കി, മുണ്ടക്കയത്ത് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു.


മുണ്ടക്കയം: മൊബൈൽ ഫോണിന്റെ അമിത ഉപയോഗം വീട്ടുകാർ വിലക്കിയതിനെ തുടർന്ന് മുണ്ടക്കയത്ത് വിദ്യാർത്ഥി ആത്മഹത്യ ചെയ്തു. മുണ്ടക്കയം കൊക്കയാർ നാരകംപുഴ ആരിഫിന്റെ മകൻ റസ്സൽ മുഹമ്മദ്‌(15)ആണ് വീടിനുള്ളിൽ തൂങ്ങി മരിച്ചത്.

ഇന്നലെ ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. ഫോൺ അമിതമായി ഉപയോഗിക്കുന്നത് കണ്ട റസ്സലിന്റെ മാതാവ് ഫോൺ വാങ്ങി വെയ്ക്കുകയും പഠന ശേഷം നൽകാം എന്ന് പറയുകയും ചെയ്തു. തുടർന്നു പഠിക്കാനായി റസ്സൽ റൂമിലേക്ക് പോകുകയും ചെയ്തു. ഒരു മണിയോടെ പഠനം കഴിഞ്ഞു റസ്സൽ മുറിക്ക് പുറത്തിറങ്ങിയിരുന്നു. പിന്നീട് മുറിക്കുള്ളിലേക്ക് പോയ റസലിനെ കുറെ നേരമായിട്ടും കാണാഞ്ഞതിനെ തുടർന്ന് മാതാവും സഹോദരനും നോക്കുമ്പോൾ മുറി പൂട്ടിയ നിലയിലായിരുന്നു. വിളിച്ചിട്ടും കേൾക്കാഞ്ഞതിനെ തുടർന്ന് ഇരുവരും വാതിൽ ചവിട്ടി പൊളിച്ചു നോക്കുമ്പോഴാണ് റസലിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.