ആഘോഷ ദിനങ്ങൾ ഒരുങ്ങിക്കഴിഞ്ഞു! കിടിലൻ ഓഫറുകളുമായി കൊച്ചി വണ്ടർലാ അമ്യൂസ്മെന്റ് പാർക്ക് നാളെ മുതൽ തുറന്നു പ്രവര്‍ത്തിക്കും.


കൊച്ചി: കോവിഡ് വ്യാപനത്തെ തുടർന്ന് പ്രവർത്തനം നിർത്തി വെച്ചിരുന്ന കൊച്ചി വണ്ടർലാ അമ്യൂസ്മെന്റ് പാർക്ക് നാളെ മുതൽ വീണ്ടും സജീവമാകുന്നു.

 

 നാളെ മുതൽ എല്ലാ ദിവസവും വണ്ടർലാ അമ്യൂസ്മെന്റ് പാർക്ക് രാവിലെ 11 മണി മുതൽ തുറന്നു പ്രവർത്തിക്കും. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള ദിവസങ്ങളില്‍ സന്ദര്‍ശകര്‍ക്ക് 999 രൂപയ്ക്കും (ജി എസ് ടി ഉള്‍പ്പെടെ) ശനി, ഞായര്‍ തുടങ്ങി മറ്റു അവധി ദിവസങ്ങളില്‍ 1199 രൂപയ്ക്കും പാര്‍ക്കിലെ എല്ലാ റൈഡുകളും ആസ്വദിക്കാവുന്നതാണ്. കോവിഡ് പ്രതിരോധ മാർഗ്ഗനിർദ്ദേശങ്ങൾ പൂർണ്ണമായും പാലിച്ചാണ് പാർക്കിന്റെ പ്രവർത്തനം. bookings.wonderla.com എന്ന വെബ്‌സൈറ്റ് വഴി ഓൺലൈനായും ടിക്കറ്റുകൾ മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ഇന്ത്യയിലെ ആദ്യത്തെ കോവ്-സേഫ് സർട്ടിഫൈഡ് അമ്യൂസ്മെന്റ് പാർക്ക് ആണ് വണ്ടർലാ.