ഷാർജയിൽ കടലിൽ കുളിക്കാനിറങ്ങിയ കോട്ടയം സ്വദേശിയായ യുവാവ് തിരയിൽപ്പെട്ട് മരിച്ചു.


കറുകച്ചാൽ: ഷാർജയിൽ കടലിൽ കുളിക്കാനിറങ്ങിയ കോട്ടയം സ്വദേശിയായ യുവാവ് തിരയിൽപ്പെട്ട് മരിച്ചു.

 

 ഷാർജയിലെ സ്വകാര്യ കമ്പനിയിലെ അക്കൗണ്ടന്റും കറുകച്ചാൽ നെടുംകുന്നം മാന്തുരുത്തി ആഴാംച്ചിറ റെജി അൽഫോൻസിൻറെയും അമലയുടെയും മകനുമായ അഗസ്റ്റിൻ ആഗ്നൽ അൽഫോൻസ്(28) ആണ് മരിച്ചത്. അഗസ്റ്റിനും സുഹൃത്തുക്കളും അൽ ക്വയിൽ ബീച്ചിൽ കടലിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെടുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചു.