പ്രളയക്കെടുതി: കോട്ടയം ജില്ലയിൽ വൈദ്യുതി മേഖലയിൽ 3.98 കോടി രൂപയുടെ നഷ്ടം.


കോട്ടയം: കനത്ത കാറ്റും മഴയും ഉരുൾപ്പൊട്ടലും മൂലം കോട്ടയം ജില്ലയിൽ വൈദ്യുതി മേഖലയിലുണ്ടായത് 3.98 കോടി രൂപയുടെ നഷ്ടം.

 

 കൂട്ടിക്കൽ, ഈരാറ്റുപേട്ട, പൂഞ്ഞാർ , മുണ്ടക്കയം, എരുമേലി, പാറത്തോട് , കാഞ്ഞിരപ്പള്ളി എന്നിവിടങ്ങൾ ഉൾപ്പെടുന്ന പാലാ സർക്കിളിൽ 3.20 കോടി രൂപയുടേയും കോട്ടയം സർക്കിളിൽപ്പെട്ട മണിമല , പത്തനാട് സെക്ഷനുകളിലായി 78 ലക്ഷം രൂപയുടെയും നഷ്ടമുണ്ടായതായാണ് പ്രാഥമിക കണക്ക്. 104809 ഉപഭോക്താക്കളെയാണ് വൈദ്യുതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ബാധിച്ചത് . 853 ട്രാൻസ് ഫോർമറുകൾക്ക് കേട്പാട് സംഭവിച്ചു.185 ഹൈടെൻഷൻ പോസ്റ്റുകളും 241 ലോ ടെൻഷൻ പോസ്റ്റുകളും ഒടിഞ്ഞു. പത്തര കിലോമീറ്റർ ഹൈടെൻഷൻ ലൈനുകൾക്കും 15.5 കിലോമീറ്റർ ലോടെൻഷൻ ലൈനുകൾക്കും നാശമുണ്ടായി . കോട്ടയം സർക്കിളിലെ കേട്പാടുകൾ വ്യാഴാഴ്ചയോടെ പരിഹരിച്ചു പാലാ സർക്കിളിലെ പ്ലാപ്പിള്ളി, വടക്കേമല, മുണ്ടക്കയം, കൂട്ടിക്കൽ ടൗൺ, ഏഴേക്കർ, ഉറുമ്പിക്കര എന്നിവിടങ്ങളിലെ 946 കണക്ഷനുകളൊഴികെ ബാക്കിയുള്ള ഇടങ്ങളിൽ വൈദ്യുതി ബന്ധം പുന:സ്ഥാപിച്ചതായി കെ.എസ്. ഇ .ബി അധികൃതർ അറിയിച്ചു