പ്രളയം ദുരിതം വിതച്ച കൂട്ടിക്കൽ,കൊക്കയാർ മേഖലകൾക്ക് കൈത്താങ്ങായി കേരളാ ഗവണ്മെന്റ് നേഴ്‌സസ് അസ്സോസിയേഷൻ.


കോട്ടയം: കനത്ത മഴയെ തുടർന്നുണ്ടായ പ്രളയ ദുരിതത്തിൽ കൂട്ടിക്കൽ,കൊക്കയാർ മേഖലകളിൽ ദുരിതബാധിതരായവർക്ക് കൈത്താങ്ങായി സഹായമെത്തിച്ചു നൽകുകയാണ് കേരളാ ഗവന്മെന്റ് നേഴ്‌സസ് അസോസിയേഷൻ കോട്ടയം ജില്ലാ കമ്മറ്റി.

 

 കെജിഎൻഎ കോട്ടയം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ സമാഹരിച്ച ആവശ്യവസ്തുക്കളും മറ്റു വീട്ടുപകരണങ്ങളും മുണ്ടക്കയത്ത് കെജിഎൻഎ സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഹേന ദേവദാസ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ജയശ്രീ സി സി, സിന്ധു കെ വി എന്നിവരുടെ സാന്നിധ്യത്തിൽ കെജിഎൻഎ ജില്ലാ പ്രസിഡന്റ്‌ ബിന്ദു ബായി, സെക്രട്ടറി രാജേഷ് കെ ആർ എന്നിവർ ചേർന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ ജെ തോമസിന് കൈമാറി. ചടങ്ങിൽ സിപിഎം ജില്ല സെക്രെട്ടറിയേറ്റംഗം എം ടി ജോസഫ്, സിപിഎം കാഞ്ഞിരപ്പള്ളി ഏരിയ സെക്രട്ടറി കെ രാജേഷ് എന്നിവർ പങ്കെടുത്തു.