കനത്ത മഴയിൽ ശബരിമല വന മേഖലയിൽ ഉരുൾപൊട്ടിയതായി സംശയം, ശക്തമായ വെള്ളമൊഴുക്കിൽ എരുമേലിയിൽ നിരവധി വീടുകളിൽ വെള്ളം കയറി, 3 വീടുകൾക്ക് നേരിയ നാശനഷ്ടങ്ങൾ.


എരുമേലി: ഇന്നലെ ഉച്ചകഴിഞ്ഞു ആരംഭിച്ച കനത്ത മഴയിൽ എരുമേലിയുടെ കിഴക്കൻ മേഖലയായ ശബരിമല വന മേഖലയിൽ ഉരുൾപൊട്ടിയതായി സംശയം.

 

 ഇന്നലെ വൈകിട്ടോടെ എരുമേലി ഇരുമ്പൂന്നിക്കര മേഖലയിലെ തോട്ടിൽ അപ്രതീക്ഷിതമായി ജലനിരപ്പ് ഉയരുകയും റോഡിലേക്ക് വെള്ളം കയറുകയുമായിരുന്നു. തുടർന്ന് നിരവധി വീടുകളുടെ മുറ്റം വരെ വെള്ളം കയറി. ശക്തമായ വെള്ളമൊഴുക്കിൽ 3 വീടുകൾക്ക് നേരിയ നാശനഷ്ടങ്ങൾ സംഭവിച്ചു. ഇരുമ്പൂന്നിക്കര ചെറുകരയിൽ ഷാജിയുടെ വീടിന്റെ അടുക്കളയുടെ ഭാഗം ഭാഗികമായി തകർന്നു. ശക്തമായി വെള്ളം ഒഴുകിയെത്തിയതോടെ തോടിന്റെ സംരക്ഷണ ഭിത്തിയും ഇടിഞ്ഞിട്ടുണ്ട്. റോഡിലേക്കും കൃഷിയിടങ്ങളിലേക്കും വെള്ളം കയറുകയായിരുന്നു. കൂടുതൽ നാശനഷ്ടങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല.