സംസ്ഥാനത്ത് ബുധനാഴ്ച്ച വരെ പരക്കെ മഴയ്ക്ക് സാധ്യത; കാലവസ്ഥാ നിരീക്ഷണ വകുപ്പ്.


തിരുവനന്തപുരം: സംസ്ഥാനത്ത് ന്യുനമർദ്ദം ദുർബലമായെങ്കിലും ബുധനാഴ്ച വരെ പരക്കെ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലവസ്ഥാ നിരീക്ഷണ വകുപ്പ് അറിയിച്ചു. ശക്തമായ മഴയ്ക്ക് സാധ്യതയില്ലാത്തത്തിനാൽ ജില്ലയിൽ അലെർട്ടുകൾ ഒന്നും പ്രഖ്യാപിച്ചിട്ടില്ല. അതേസമയം അടുത്ത 3 മണിക്കൂറിൽ  കേരളത്തിൽ പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്,  മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ്  എന്നീ ജില്ലകളിൽ  ഒറ്റപ്പെട്ടയിടങ്ങളിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.