കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന ഓട്ടോയ്‌ക്കു മുകളിൽ ചക്ക വീണു, ബോധരഹിതനായ ഡ്രൈവർ റോഡിലേക്ക് വീണു.


കോട്ടയം: കോട്ടയത്ത് ഓടിക്കൊണ്ടിരുന്ന ഓട്ടോയ്‌ക്കു മുകളിൽ ചക്ക വീണു. ബോധരഹിതനായ ഡ്രൈവർ റോഡിലേക്ക് വീണു. കോട്ടയം മധുരവേലി-കുറുപ്പന്തറ റോഡിൽ പ്ലാമൂട് ജങ്ഷനു സമീപം ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം.

മധുരവേലി ഭാഗത്തേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയുടെ മുകളിലേക്ക് ചക്ക വീഴുകയും ഭീകരമായ ശബ്ദം കേട്ടതോടെ ഡ്രൈവർ കപികാട് ചെള്ളൂകുന്നത്ത് സുദർശനൻ(55) ബോധരഹിതനായി വാഹനത്തിൽ നിന്നും റോഡിലേക്ക് വീഴുകയായിരുന്നു. അപകടം കണ്ടു ഓടിയെത്തിയ നാട്ടുകാർ സുദർശനനെ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിത്സകൾക്ക് ശേഷം ആശുപത്രി വിട്ടു.