പാലായിൽ നിയന്ത്രണംവിട്ട കാർ റബ്ബർ തോട്ടത്തിലേക്ക് മറിഞ്ഞു 5 പേർക്ക് പരിക്ക്.


പാലാ: പാലായിൽ നിയന്ത്രണംവിട്ട കാർ റബ്ബർ തോട്ടത്തിലേക്ക് മറിഞ്ഞു 5 പേർക്ക് പരിക്ക്. പാലാ കടപ്പാട്ടൂർ പന്ത്രണ്ടാം മൈൽ ബൈപ്പാസിൽ ഇന്ന് രാവിലെ 6 മണിയോടെയായിരുന്നു അപകടം. ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. നിയന്ത്രണംവിട്ട കാർ റബ്ബർ തോട്ടത്തിലേക്ക് മറിയുകയായിരുന്നു. നാട്ടുകാരും പോലീസും ഫയർ ഫോഴ്സും ചേർന്നാണ് അപകടത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റതായാണ് പ്രാഥമിക വിവരം.

Updating...