റീബിൽഡ് കേരള: പദ്ധതിയുടെ കോട്ടയം ജില്ലാതല നിർമ്മാണ ഉദ്ഘാടനം നടത്തി.


കോട്ടയം : കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ടിന്റെ കീഴിൽ സംസ്ഥാനത്തെ പ്രധാന റോഡുകൾ അന്താരാഷ്ട്ര നിലവാരത്തിലേയ്ക്ക്  ഉയർത്തുന്നതിനും 2018 ലെ മഹാപ്രളയത്തിൽ തകർന്നുപോയ കേരളത്തെ പുനർനിർമ്മിക്കുന്നതിലേയ്ക്കുമായി രൂപം കൊടുത്തിട്ടുളള റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയുടെ കോട്ടയം ജില്ലാതല നിർമ്മാണ ഉദ്ഘാടനം ഇന്ന് രാവിലെ 11 മണിക്ക് അതിരമ്പുഴ സെന്റ് മേരീസ് പാരീഷ്ഹാ ളിൽ വച്ച് പൊതുമരാമത്ത്,ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. കോട്ടയം ജില്ലയിലെ ഗാന്ധിനഗർ - മെഡിക്കൽ കോളേജ്, ബാബു ചാഴിക്കാടൻ റോഡ്, കുടയംപടി – പരിപ്പ്, അതിരമ്പുഴ –ലിസ്സി-കൈപ്പുഴ, മാന്നാനം–കൈപ്പുഴ, മാന്നാനം-പുലിക്കുട്ടിശ്ശേരി, അതിരമ്പുഴ–കോട്ടമുറി, പാറോലിക്കൽ-അതിരമ്പുഴ എന്നീ റോഡുകളുടെ നിർമ്മാണ ഉദ്ഘാടനത്തിൽ സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ മുഖ്യ പ്രഭാഷണവും ശിലാഫലക അനാച്ഛാദനവും നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർമ്മല ജിമ്മി, മറ്റ് ജനപ്രതിനിധികൾ, സാമൂഹിക, രാഷ്ട്രീയ പ്രമുഖർ തുടങ്ങിയവർ സംബന്ധിച്ചു.