കോട്ടയം: കോട്ടയം ജില്ലയിലെ പൊതുമരാമത്ത് വകുപ്പിന്‍റെ പദ്ധതികളുടെ നിര്‍വ്വഹണ പുരോഗതി പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് വിലയിരുത്തി. ജില്ലാ കളക്ട്രേറ്റിൽ നടന്ന അവലോകന യോഗത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു. സഹകരണ-രജിസ്ട്രേഷന്‍ വകുപ്പ് മന്ത്രി വി.എന്‍. വാസവനും കളക്ടറേറ്റില്‍ നടന്ന അവലോകന യോഗത്തില്‍ പങ്കെടുത്തു. റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയുടെ ഭാഗമായി ഏറ്റുമാനൂര്‍ നിയോജക മണ്ഡലത്തിലെ എട്ട് റോഡുകളുടെ പുനുരുദ്ധാരണ പ്രവൃത്തികളുടെ നിര്‍മാണോദ്ഘാടനവുമായി ബന്ധപ്പെട്ടു ജില്ലയിൽ എത്തിയതായിരുന്നു മന്ത്രി.
കോട്ടയം ജില്ലയിലെ പൊതുമരാമത്ത് വകുപ്പിന്‍റെ പദ്ധതികളുടെ നിര്‍വ്വഹണ പുരോഗതി മന്ത്രി വിലയിരുത്തി.
