കോവിഡ് നിയന്ത്രണങ്ങളുടെ ലംഘനം: കോട്ടയം ജില്ലയിൽ 175 കേസുകൾ രജിസ്റ്റർ ചെയ്തു.


കോട്ടയം: കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് കോട്ടയം ജില്ലയിൽ ഇന്ന് 175 കേസുകൾ രജിസ്റ്റർ ചെയ്തു. 175 കേസുകളിലായി കോട്ടയം ജില്ലയിൽ ഇന്ന് 193 പേരുടെ അറസ്റ്റും പോലീസ് രേഖപ്പെടുത്തി. കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് ജില്ലയിൽ നിന്നും ഇന്ന് പോലീസ് 414 വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു.

വരും ദിവസങ്ങളിലും ജില്ലയിൽ പരിശോധന ശക്തമായി നടത്തുമെന്നും നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി ഡി.ശില്പ പറഞ്ഞു. കോവിഡ് നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് സംസ്ഥാനത്തൊട്ടാകെ ഇന്ന് 8718 പേര്‍ക്കെതിരെ കേസെടുത്തു.

ഇന്ന് അറസ്റ്റിലായത് 1842 പേരാണ്. 4272 വാഹനങ്ങളും പിടിച്ചെടുത്തു. മാസ്ക് ധരിക്കാത്ത 18482 സംഭവങ്ങളാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ക്വാറന്‍റൈന്‍ ലംഘിച്ചതിന് 145 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.