കോട്ടയം: കോട്ടയത്ത് നിയന്ത്രണംവിട്ട കാർ രണ്ടു ഓട്ടോറിക്ഷകളിൽ ഇടിച്ചു റോഡരുകിലെ പഴം പച്ചക്കറി വ്യാപാര കേന്ദ്രവും തകർത്തു. ഇന്ന് ഉച്ചക്ക് കോട്ടയം തിരുനക്കരയിലായിരുന്നു അപകടം ഉണ്ടായത്. കാരാപ്പുഴ ഭാഗത്തു നിന്നും എത്തിയ കാർ തിരുനക്കരക്ക് സമീപം എത്തിയപ്പോൾ നിയന്ത്രണം നഷ്ട്ടമാകുകയായിരുന്നു.
തുടർന്ന് കാർ എതിരെ വന്ന ഓട്ടോയിൽ ഇടിക്കുകയും കാർ നിർത്താൻ ശ്രമിക്കുന്നതിനിടെ മറ്റൊരു ഓട്ടോയിലും റോഡരുകിലെ കടയിലേക്കും ഇടിച്ചു കയറുകയായിരുന്നു. ഓട്ടോ ഡ്രൈവർക്ക് അപകടത്തിൽ പരിക്കേറ്റു.