രാജ്യത്തെ മികച്ച രണ്ടാമത്തെ ജൈവ ഏലം കർഷകയ്ക്കുള്ള അവാർഡ് കരസ്ഥമാക്കി കോട്ടയം സ്വദേശിനി.


കോട്ടയം: രാജ്യത്തെ മികച്ച രണ്ടാമത്തെ ജൈവ ഏലം കർഷകയ്ക്കുള്ള അവാർഡ് കരസ്ഥമാക്കി കോട്ടയം സ്വദേശിനി. ചക്കുപള്ളം മൗണ്ട് വാലി എസ്റ്റേറ്റ് ഉടമയും കോട്ടയം കുറുപ്പന്തറ കണ്ടാരപ്പള്ളിൽ ജോണി ചെറിയാന്റെ ഭാര്യയുമായ സുജ ജോണി ആണ് പുരസ്‌ക്കാരത്തിന് അർഹയായത്. 50000 രൂപയാണ് പുരസ്‌കാരം. കിടങ്ങൂർ തെക്കനാട്ട് കുടുംബാംഗമാണ് സുജ.