അമേരിക്കയിലെ ബ്രൂക്ക്ഫീൽഡിൽ പൊലീസ് മേധാവിയായി കോട്ടയം സ്വദേശി.


കോട്ടയം: അമേരിക്കയിലെ ബ്രൂക്ക്ഫീൽഡിൽ പൊലീസ് മേധാവിയായി കോട്ടയം സ്വദേശി. കോട്ടയം മാങ്ങാനം പറപ്പള്ളിൽച്ചിറ ജോൺ കുരുവിളയുടെയും സെലീനയുടെ മകനുമായ മൈക്കിൾ കുരുവിളയാണ് അമേരിക്കയിലെ ബ്രൂക്ക്ഫീൽഡിൽ പൊലീസ് മേധാവിയായി ജൂലൈ 12 നു ചുമതലയേൽക്കുന്നത്. 2 വർഷമായി ഡെപ്യുട്ടി പൊലീസ് ചീഫായി സേവനനാനുഷ്ഠിക്കുകയായിരുന്നു. അമേരിക്കയിൽ ആദ്യമായാണ് ഒരു മലയാളി പൊലീസ് മേധാവിയാകുന്നത്. അമേരിക്കയിലെ  ഇല്ലിനോയിസ് സംസ്ഥാനത്തെ ചിക്കാഗോ നഗരപ്രാന്തമായ ബ്രൂക്ക്ഫീൽഡിലെ പോലീസ് മേധാവിയായാണ് മൈക്കിൾ കുരുവിള നിയമിതനായിരിക്കുന്നത്. പിതാവ് ചെറുപ്പത്തിൽ തന്നെ അമേരിക്കയിൽ എത്തിയിരുന്നു. ഷിക്കാഗോയിലാണ് മൈക്കിൾ ജനിച്ചത്. മൈക്കിളിന്റെ ഭാര്യ സിബിൽ കോട്ടയം മറ്റക്കര സ്വദേശിനിയാണ്. സോഷ്യൽ വർക്കാരായ ഭാര്യ സിബിലിനും മക്കൾ സാമുവൽ, മിക്ക എന്നിവർക്കൊപ്പം അമേരിക്കയിലാണ് താമസം. 2006 ലാണ് മൈക്കിൾ സോഷ്യൽ വർക്കാറായി ബ്രൂക്ക്ഫീൽഡ് പോലീസ് സേനയിൽ ചേർന്നത്. ചിക്കാഗോയിലെ ഇല്ലിനോയിസ് സർവകലാശാലയിൽ നിന്ന് സോഷ്യൽ വർക്കിൽ  ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.