തിരുവനന്തപുരം: സംസ്ഥാനത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നാളെ കോവിഡ് അവലോകന യോഗം ചേരും. ടി പി ആർ കുറയുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടുതൽ ഇളവുകൾക്ക് സാധ്യതയുണ്ട്.
സാധാരണഗതിയിൽ ബുധനാഴ്ച്ചയാണ് കോവിഡ് അവലോകന യോഗം ചേരുന്നത്. ടി പി ആർ കുറയുന്ന സാഹചര്യത്തിൽ നാളെ ചേരുന്ന യോഗത്തിൽ ആരാധനാലയങ്ങൾ് ഉൾപ്പെടെ തുറക്കാനുള്ള അനുമതി നൽകിയേക്കും. സംസ്ഥാനത്തെ ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.63 ശതമാനമാണ്.
ടി പി ആർ 10 ൽ താഴെ എത്തിക്കുന്നതിനായാണ് സംസ്ഥാനത്ത് സർക്കാർ കൂടുതൽ കോവിഡ് നിയന്ത്രണങ്ങൾ ശക്തമാക്കിയിരുന്നത്.