കോട്ടയം ജില്ലയിലെ കുടുംബശ്രീ കേരള ചിക്കന്റെ 9-ാംമത്തെ വിപണന കേന്ദ്രം ഇല്ലിവളവളിൽ ആരംഭിച്ചു.


കോട്ടയം: ഇറച്ചിക്കോഴി വിപണിയിൽ ഇടപെടുന്നതിന്റെ ഭാഗമായി സർക്കാർ ആരംഭിച്ച കേരള ചിക്കൻ പദ്ധതി, കോട്ടയം ജില്ലയിൽ ലെ 9-ാം മത്തെ ഔട്ട്ലെറ്റിന്റെ പ്രവർത്തനം ആരംഭിച്ചു. വർദ്ധിച്ചു വരുന്ന ഇറച്ചിക്കോഴി വിലയ്ക്ക് പരിഹാരം കാണുന്നതിനും നമ്മുടെ നാട്ടിൽ തന്നെ ഉദ്പാദിപ്പിക്കുന്ന  സുരക്ഷിതമായ ഇറച്ചി ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നതാണ് കേരള ചിക്കൻ പദ്ധതി ലക്ഷ്യമിടുന്നത്.

കേരളത്തിലാകമാനം 560 ഫാർമകളും 280 വിപണന കേന്ദ്രങ്ങളും തുടങ്ങാനാണ് കുടുംബശ്രീ ഉദ്ദേശിക്കുന്നത്. കേരള ചിക്കൻ പദ്ധതിയുടെ കീഴിൽ ഇതുവരെ എറണാകുളം , കോട്ടയം , തൃശ്ശൂർ, കൊല്ലം ,തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ 203 ഫാർമകളും 45 വിപണന കേന്ദ്രങ്ങളും ആരംഭിച്ചു കഴിഞ്ഞു. കോട്ടയം ജില്ലയിലെ 9-ാം മത്തെ വിപണനകേന്ദ്രം പാമ്പാടി പഞ്ചായത്തിൽ  ഇല്ലിവളവിൽ പാമ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് മറിയാമ്മ എബ്രഹാം ഇന്നലെ രാവിലെ 11 മണിക്ക് ഉദ്ഘാടനം ചെയ്തു.

പാമ്പാടി പഞ്ചായത്ത് പ്രസിഡൻ്റ് ഡാലി റോയി, കുടുംബശ്രീ തിരുവനന്തപുരം ജില്ലാ മിഷൻ കോർഡിനേറ്റർ അഭിലാഷ്  കെ.ദിവാകാർ, പാമ്പാടി സി.ഡി.എസ് ചെയർപെഴ്സൺ ലിസി, കേരള ചിക്കൻ കോഡിനെറ്റർ തോമസ് ജോർജ്ജ് തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കേരള സർക്കാരിന്റെ സുപ്രധാന പദ്ധതികളിൽ ഒന്നായ കേരള ചിക്കൻ പദ്ധതി കോവിഡിന്റെ രണ്ടാം വരവ് മൂലം വിപണന കേന്ദ്രങ്ങളുടെയും ഫാർമുകളുടെയും പ്രവർത്തനങ്ങളെ മന്ദഗതിയിലാക്കിയെങ്കിലും സമയബന്ധിതമായി ഇവ നടപ്പിലാക്കാൻ ആണ് കുടുംബശ്രീ ശ്രമിക്കുന്നത് എന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ സജീവ് കുമാർ പറഞ്ഞു.