മുണ്ടക്കയം സ്വദേശികളായ മൂന്നംഗ കുടുംബം ജീവനൊടുക്കിയത് സാമ്പത്തിക പ്രതിസന്ധിയെ തുടർന്നെന്ന് നിഗമനം.


തിരുവനന്തപുരം: തിരുവനന്തപുരം നന്ദൻകോടിൽ മുണ്ടക്കയം സ്വദേശികളായ മൂന്നംഗ കുടുംബം ജീവനൊടുക്കിയത് സാമ്പത്തിക പ്രതിസന്ധിയെ തുടർന്നെന്ന് നിഗമനം. മുണ്ടക്കയം സ്വദേശികളായ മനോജ് കുമാര്‍ (45), ഭാര്യ രഞ്ജു (38), മകള്‍ അമൃത (16) എന്നിവരാണ് ഞയറാഴ്ച്ച വിഷം കഴിച്ചു ജീവനൊടുക്കിയത്.

മുണ്ടക്കയം സ്വദേശികളായ ഇവർ നന്ദൻകോടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. സ്വർണ പണിക്കാരനായ മനോജ് കുമാർ ചാലയിൽ കട നടത്തുകയായിരുന്നു എന്നാണു ലഭ്യമാകുന്ന വിവരം. ലോക്ക് ഡൗണിനെ തുടർന്ന് കട അടച്ചിടേണ്ടി വന്നതും സാമ്പത്തിക ബാധ്യതയുമാകാം ജീവനൊടുക്കാൻ കാരണമെന്നാണ് നിഗമനം. ഞയറാഴ്ച്ച രാത്രിയാണ് വിഷം കഴിച്ചതിനെ തുടർന്ന് മനോജ് കുമാറിന് അസ്വസ്ഥതകൾ അനുഭവപ്പെട്ടത് തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി ആശുപത്രിയിൽ എത്തിച്ചത്.

ഈ സമയത്താണ് വീട്ടിലുണ്ടായിരുന്ന ഭാര്യ രഞ്ജുവും അമൃതയും വിഷം കഴിച്ചത്. മനോജ് കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയ നാട്ടുകാരാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മ്യൂസിയം പൊലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ വർഷം തമിഴ്നാട്ടിൽ വച്ചുണ്ടായ അപകടത്തിൽ മനോജിന് ഗുരുതരമായി പരുക്കേറ്റിരുന്നു. എന്നാൽ ഇതിന്റെ ഇൻഷുറൻസ് തുക കിട്ടിയിരുന്നില്ല.