ലോകത്തെ ഏറ്റവും വലിയ പോലീസ് സംവിധാനമായ ന്യൂയോര്‍ക്ക് സിറ്റി പോലീസിൽ ഡെപ്യുട്ടി ഇൻസ്‌പെക്ടറായി ചുമതലയേൽക്കുന്ന ആദ്യ ആദ്യ ഇന്ത്യക്കാരനായി നമ്മുടെ കോട്ടയ


കോട്ടയം: കോട്ടയംകാർക്ക് മറ്റൊരു അഭിമാന നിമിഷം സമ്മാനിച്ചു ലോകത്തെ ഏറ്റവും വലിയ പോലീസ് സംവിധാനമായ ന്യൂയോര്‍ക്ക് സിറ്റി പോലീസിൽ ഡെപ്യുട്ടി ഇൻസ്‌പെക്ടറായി ചുമതലയേൽക്കുന്ന ആദ്യ ആദ്യ ഇന്ത്യക്കാരനായി നമ്മുടെ കോട്ടയം സ്വദേശി ക്യാപ്റ്റൻ ലിജു തോട്ടം.

ന്യൂയോര്‍ക്ക് സിറ്റി പോലീസിൽ ഡെപ്യുട്ടി ഇൻസ്‌പെക്ടറായാണ് ക്യാപ്റ്റൻ ലിജു തോട്ടം ചുമതലയേൽക്കുന്നത്. നമ്മൾ കോട്ടയംകാർക്കും മലയാളികൾക്കും ഒപ്പം ഇന്ത്യക്കാർക്കും അഭിമാന നിമിഷമാണ് ഇത്. കോട്ടയം കിടങ്ങൂര്‍ തോട്ടം പരേതരായ ഫിലിപ്-മേരി ദമ്പതികളുടെ മകളാണ് ലിജു. ആദ്യമായാണ് ഒരു ഇന്ത്യക്കാരൻ ന്യൂയോര്‍ക്ക് സിറ്റി പോലീസിൽ ഉയർന്ന പദവിയിലെത്തുന്നത്. വ്യാഴാഴ്‌ച്ചയാണ്‌ ലിജു തോട്ടം നിയമിതനായത്. മലയാളികളായ ഓഫീസര്‍ സോണി വര്‍ഗീസ് ഡിറ്റക്ടീവായും സാര്‍ജന്റ് നിതിന്‍ എബ്രഹാം ലെഫ്റ്റനന്റായും ലിജുവിനു പുറമേ പോലീസ് അക്കാദമിയില്‍ നടന്ന ചടങ്ങില്‍ സ്ഥാനമേറ്റു.

ലിജു തോട്ടം മുൻപ് ഫൊറന്‍സിക് ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗത്തിന്റെ ചുമതല വഹിക്കുകയായിരുന്നു. പതിമൂന്നാം വയസിൽ അമേരിക്കയിലെത്തിയ ലിജുവിന്റെ വലിയ സ്വപ്നമായിരുന്നു പോലീസ് ആകുക എന്നത്. ന്യൂയോര്‍ക്ക് സിറ്റി പോലീസില്‍ ഓഫീസറായി 1996 ല്‍ പോലീസ് സേനയിലെത്തിയ എയറോനോട്ടിക്കല്‍ എന്‍ജിനിയറിംഗ് ബിരുദധാരിയായ ലിജു ഇതിനു മുൻപ് ഡെല്‍റ്റ, പാനാം തുടങ്ങിയ വിമാനക്കമ്പനികളില്‍ ജോലി ചെയ്തിട്ടുണ്ട്. ന്യൂയോര്‍ക്ക് സിറ്റി പോലീസില്‍ ഓഫീസറായി ജോലി ആരംഭിച്ച ലിജു 4 വർഷങ്ങൾക്ക് ശേഷം ഡിറ്റക്ടീവാകുകയും 2002 ല്‍ സാര്‍ജന്റ് പദവിയിലും 2006-ല്‍ ലെഫ്റ്റനന്റ പദവിയിലും എത്തിയ ഇദ്ദേഹത്തിന് 2013-ല്‍ ക്യാപ്റ്റനായി പ്രൊമോഷന്‍ ലഭിച്ചു. പോലീസാകുക എന്നത് ഏറ്റവും വലിയ ആഗ്രഹമായിരുന്നു എന്നും പദവികൾ നേടണമെന്ന് ആഗ്രഹിച്ചിട്ടില്ലെന്നും ലഭിച്ച സ്ഥാനങ്ങൾ മികച്ച സേവനങ്ങൾക്കുള്ള അംഗീകാരമായി കരുതുന്നു എന്നും ലിജു പറഞ്ഞു. ഭാര്യ ഡോ. സ്മിത സ്റ്റോണിബ്രൂക് ആശുപത്രിയില്‍ നഴ്‌സ് പ്രാക്ടീഷണറാണ്. അലീന, ആന്‍ജലീന, ലിയാന എന്നിവരാണ് മക്കൾ.