മുണ്ടക്കയം സ്വദേശികളായ ദമ്പതികളെയും മകളെയും തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി.

കോട്ടയം: മുണ്ടക്കയം സ്വദേശികളായ ദമ്പതികളെയും മകളെയും തിരുവനന്തപുരത്ത് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മുണ്ടക്കയം സ്വദേശികളും തിരുവനന്തപുരം നന്ദൻകോട് വാടകയ്ക്ക് താമസിക്കുകയുമായിരുന്ന മനോജ് കുമാർ (45) ഭാര്യ രഞ്ജു (38), മകൾ അമൃത (16) എന്നിവരാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.

ചാലയിൽ സ്വർണ പണിക്കാരനായ മനോജ് കുമാർ നന്ദൻകോട് കുടുംബ സമേതം വാടകയ്ക്ക് താമസിക്കുകയായിരുന്നു. കടബാധ്യതകളാകാം ആത്മഹത്യക്ക് കാരണമെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയാണ് വിഷം കഴിച്ചതിനെ തുടർന്ന് മനോജ് കുമാറിന് അസ്വസ്ഥതകൾ അനുഭവപ്പെട്ടത് തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസെത്തി ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

ഈ സമയത്താണ് വീട്ടിലുണ്ടായിരുന്ന ഭാര്യ രഞ്ജുവും അമൃതയും വിഷം കഴിച്ചത്. മനോജ് കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയ നാട്ടുകാരാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ മ്യൂസിയം പൊലീസ് അന്വേഷണം ആരംഭിച്ചു.